നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ ആയി സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്
![നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ ആയി സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ് നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ ആയി സഭാ ടിവിക്ക് പുതിയ എഡിറ്റോറിയൽ ബോർഡ്](https://www.4pmnewsonline.com/admin/post/upload/A_KZPE6Y2tzV_2023-03-17_1679039489resized_pic.jpg)
നിയമസഭാ ടിവിയുടെ പുതിയ എഡിറ്റോറിയൽ ബോർഡിനെ തീരുമാനിച്ചു. നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്റർ ആയാണ് പുതിയ എഡിറ്റോറിയൽ ബോർഡ്. 9 അംഗ എഡിറ്റോറിയൽ ബോർഡ് ആണ് രൂപീകരിച്ചത്.ഇനി പുതിയ എഡിറ്റോറിയൽ ബോർഡ് ആയിരിക്കും സഭാ ടിവി പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കുക. കെ കുഞ്ഞുകൃഷ്ണന്‍, ടിടി പ്രഭാകരന്‍, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ് കുമാർ, കെ മോഹന്‍കുമാർ, ഇ സനീഷ്, ഇകെ മുഷ്താക്, വിഎസ് സുരേഷ് കുമാർ എന്നിവരാണ് അംഗങ്ങൾ.
ഈ മാസം 14 നാണ് ഉത്തരവ് ഇറങ്ങിയത്. സഭയിലെ പ്രതിപക്ഷ പ്രതിഷേധം തത്സമയം സംപ്രേഷണം ചെയ്യാതെ പൂർണമായും അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. സഭാ ടിവി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങൾ പലപ്പോഴും മറച്ചു വയ്ക്കുന്നു. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രമാണ് സഭാ ടിവി പ്രവർത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും മന്ത്രിമാരുടെ മുഖമാണ് സഭാ ടിവി കാണിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ നിരന്തരമായി ഹനിക്കപ്പെടുന്നുവെന്നും സതീശന്‍ പറഞ്ഞിരുന്നു. തുടർന്ന് സഭാ ടിവി കമ്മിറ്റിയിൽ നിന്ന് ആബിദ് ഹുസൈന്‍, എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവർ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു.
rghdrhd