മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശം; ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു.’മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണ്. എന്നാല്‍ ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന്‍മാര്‍ക്ക് നഷ്ടമാകുന്നു. അതിനാലാണ് കോടതി ഇടപെടുന്നത്. ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയതും ഇതുകൊണ്ടാണ്്. പൊതുജന താല്‍പ്പര്യത്തിനാണ് പ്രഥമ പരിഗണന’, ഹൈക്കോടതി വ്യക്തമാക്കി. കേരളം മുഴുവന്‍ ഒരു നഗരമായാണ് കണക്കാക്കേണ്ടതെന്നും നഗരം മുഴുവന്‍ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നതാണ് ഉദ്ദേശമെന്നും കോടതി ചൂണ്ടിക്കാട്ടി.
ബ്രഹ്മപുരം വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. എന്നാല്‍ യോഗം വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ മതിയെന്നും നാളെ എന്ന് പറയേണ്ടെന്നും കോടതി പ്രതികരിച്ചു. ജൂണ്‍ ആറ് വരെയുളള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്ന് എജി കോടതിയെ അറിയിച്ചു. ദീര്‍ഘകാലത്തേക്ക് ആവശ്യമുള്ള പദ്ധതിയാണ് വേണ്ടതെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുന്നതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും ശാശ്വത പരിഹാരമാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. നിയമങ്ങള്‍ അതിന്റെ യഥാര്‍ഥ ഉദ്ദേശത്തില്‍ നടപ്പാക്കപ്പെടുക എന്നതാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്താകെ മാലിന്യസംസ്‌കാരണത്തിന്് കൃത്യമായ സംവിധാനത്താനമുണ്ടാകണം. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കുന്നതിനുളള സംവിധാനം സര്‍ക്കാര്‍ ശക്തമാക്കിയേ പറ്റു എന്നും കോടതി പറഞ്ഞു. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നതിനെതിരെയും ശക്തമായ നടപടി വേണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
dsgdfgd