മരുമകന്റെ കമ്പനിക്ക് കരാർ ലഭിച്ചതിൽ ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണമെന്ന് വൈക്കം വിശ്വൻ

ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യം നീക്കുന്നതിൽ തന്റെ മകളുടെ ഭർത്താവിന്റെ കമ്പനിക്ക് കരാർ ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. മരുമകന്റെ കമ്പനിക്ക് കരാർ ലഭിച്ചതിൽ ദുരൂഹതയുണ്ടെങ്കിൽ പരിശോധിക്കണം. കമ്പനി പ്രവർത്തനം തുടങ്ങിയ ശേഷമാണ് അങ്ങനെയൊരു കമ്പനി അവർക്ക് ഉള്ളതായി അറിഞ്ഞത്. ഇതിനു മുന്‍പും കമ്പനികൾ അവിടെ പ്രവർത്തിച്ചിരുന്നു. അന്ന് ഒരു ടെൻഡറും നടന്നിരുന്നില്ല. ടെൻഡർ ക്ഷണിച്ച് കരാർ എടുക്കുന്നത് ഇവരാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
മാലിന്യം നീക്കാൻ കരാർ എടുത്തിരുന്ന വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി സോണ്‍ ഇൻഫ്രാടെക്ക് വ്യവസ്ഥകൾ പാലിച്ചില്ലെന്നും കമ്പനി കരാർ സംഘടിപ്പിച്ചത് വ്യാജമായ രേഖകൾ സമർപ്പിച്ചാണെന്നും ആരോപണം ഉയർന്നിരുന്നു. കരാറുകാരന്റെ സിപിഎം ബന്ധമാണ് കരാർ ലഭിക്കാന്‍ കാരണമെന്ന് പരാതിക്കാരനായ മുൻ മേയർ അടക്കം ആരോപിച്ചിരുന്നു.
േ്ിുേി