തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ശ്രീകാര്യത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കട്ടേല സ്വദേശി സാജു(38) ആണ് മരിച്ചത്. ഇന്നലെ രാത്രി സാജുവിനെ സുഹൃത്തുക്കളായ അനീഷ്, വിനോദ് എന്നിവർ ചേർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെ സാജുവിനെ പ്രദേശത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അനീഷ്, വിനോദ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
ോൂാബീ