മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവർ ഊരി വയ്ക്കണമെന്ന് ചെന്നിത്തല; മറുപടിയുമായി തരൂർ
![മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവർ ഊരി വയ്ക്കണമെന്ന് ചെന്നിത്തല; മറുപടിയുമായി തരൂർ മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവർ ഊരി വയ്ക്കണമെന്ന് ചെന്നിത്തല; മറുപടിയുമായി തരൂർ](https://www.4pmnewsonline.com/admin/post/upload/A_61aClj4mWV_2023-01-14_1673693523resized_pic.jpg)
മുഖ്യമന്ത്രിയുടെ കോട്ട് തയ്പ്പിച്ചവർ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശശി തരൂർ എംപി. താൻ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. പറയുന്നവരോട് തന്നെ അക്കാര്യം ചോദിക്കണം. ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തിൽ കൂടുതൽ പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്നത്. തരൂർ വ്യക്തമാക്കി.
അതേസമയം, ശശി തരൂരിനെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. എൻഎസ്എസ് ക്ഷണിച്ചതിനാൽ പോയി പ്രസംഗിച്ചുവെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും തരൂർ വ്യക്തമാക്കി. അതേസമയം സംസ്ഥാന കോൺഗ്രസിൽ തരൂരിന് ഇടം നൽകണമെന്ന് കെ.എസ്.ശബരീനാഥനും ആവശ്യപ്പെട്ടു.
w35w