അടിമാലിയിൽ മദ്യം കഴിച്ചയാൾ മരിച്ച സംഭവം കൊലപാതകം; പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ച് പ്രതി


അടിമാലിയിൽ മദ്യം കഴിച്ചയാൾ മരിച്ച സംഭവത്തിൽ പ്രതി സുധീഷ് ദൃശ്യം സിനിമാ മോഡലിൽ പൊലീസിനെ വഴി തെറ്റിക്കാൻ ശ്രമിച്ചതായി കണ്ടെത്തൽ. മരിച്ച കുഞ്ഞുമോന് ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ മദ്യം വഴിയിൽ കിടന്നു കിട്ടിയതാണെന്ന് സുധീഷ് പ്രചരിപ്പിച്ചു. ആളുകളെയും പൊലീസിനെയും ഈ രീതിയിൽ തെറ്റിധരിപ്പിക്കാൻ സുധീഷിനായി. മദ്യ കുപ്പി കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചു. സിറിഞ്ച് ഉപയോഗിച്ചല്ല സുധീഷ് വിഷം കല‍ർ‍ത്തിയതെന്നും ഇപ്പോൾ തെളിഞ്ഞു.

പൊലീസ് ഇന്ന് പ്രതി സുധീഷിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുക്കും. മദ്യം കഴിച്ച അപ്സരക്കുന്ന്, മദ്യം വാങ്ങിയ സ്ഥലം വിഷം വാങ്ങിയ കട എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിന്റെ പേരിൽ സുഹൃത്ത് മനോജിനെ കൊല്ലാനാണ് മദ്യത്തിൽ വിഷം കലർത്തിയതെന്ന് പ്രതി അന്വേഷണസംഘത്തേട് സമ്മതിച്ചിരുന്നു.

അടിമാലിയിൽ‍ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാൾ‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. മരിച്ച കുഞ്ഞുമോന്‍റെ മരുമകനായ സുധീഷാണ് മദ്യത്തിൽ വിഷം കല‍ർ‍ത്തിയത്. കഞ്ചാവുവിൽപ്പനയെ തുടർ‍ന്നുണ്ടായ സാമ്പത്തിക തർ‍ക്കം മൂലം കൂട്ടാളിയായ മനോജിനെ കൊല്ലാന്‍ മദ്യത്തിൽ‍ വിഷം കലർ‍ത്തിയെന്നാണ് സുധീഷ് പൊലീസിന് നൽ‍കിയ മൊഴി.

article-image

്ബിൂഹ

You might also like

Most Viewed