കുസാറ്റിലെ വിദ്യാർത്ഥികൾക്ക് ആർത്തവ അവധി
![കുസാറ്റിലെ വിദ്യാർത്ഥികൾക്ക് ആർത്തവ അവധി കുസാറ്റിലെ വിദ്യാർത്ഥികൾക്ക് ആർത്തവ അവധി](https://www.4pmnewsonline.com/admin/post/upload/A_1CIqujQ263_2023-01-14_1673677812resized_pic.jpg)
കൊച്ചി സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി. കേരളത്തിൽ ആദ്യമായിട്ടാണ് ആർത്തവ അവധി നൽകുന്നത്. ഒരോ സെമസ്റ്ററിൽ രണ്ട് ശതമാനം അധികം അവധി ആനുകൂല്യം നൽകും. നിലവിൽ ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജർ ഉണ്ടായാൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. അതിൽ കുറവ് ഹാജർ ഉള്ളവർ വൈസ് ചാൻസിലർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ് രീതി. എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട. അവധി അപേക്ഷ മാത്രം നൽകിയാൽ മതിയാകും. കൂടാതെ കഴിഞ്ഞമാസം എംജി സർവ്വകലാശാല പ്രസവ അവധിയായി വിദ്യാർത്ഥിനികൾക്ക് 60 ദിവസത്തെ അവധി തീരുമാനിച്ചിരുന്നു. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു അടുത്തിടെ ആർത്തവ ദിവസങ്ങളിലെ അവധി ആവശ്യപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചിരുന്നു.
വിദ്യാർത്ഥിനികൾക്കും ജോലിചെയ്യുന്നവർക്കും ആർത്തവ അവധി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത്. ഭരണഘടന 14ാം അനുച്ഛേദം പ്രകാരം ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. കൂടാതെ ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തെ വേദനയ്ക്ക് തുല്യമാണെന്ന ലണ്ടൻ സർവ്വകലാശാല പഠനത്തെ പറ്റിയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. ഈ സമയത്തെ വേദന ജീവനക്കാരിയുടെ ഉദ്പാതന ക്ഷമത കുറയ്ക്കും. ഇത് ജോലിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യൻ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് എന്നീ രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോടുകൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കി. ആർത്തവ അവധി നൽകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്.
ാീബാീബ