എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്‍റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ


എൻഎസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്‍റെ രാഷ്ട്രീയഭാവി തീർന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദില്ലി നായരായിരുന്ന ആൾ ചങ്ങനാശേരിയിൽ എത്തിയപ്പോൾ തറവാടി നായരായി. തറവാടി നായർ എന്നൊക്കെ പരസ്യമായി പറയുന്നത് ശരിയാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്നാൽ തറവാടി നായർ പ്രയോഗത്തിൽ ഒരു കോൺഗ്രസ് നേതാവും പ്രതികരിച്ചതായി കണ്ടില്ല. താനാണ് സമുദായത്തിന്‍റെ പേര് പറഞ്ഞ് ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നതെങ്കിൽ തന്നെ ഇപ്പോൾ ആക്രമിച്ചേനെ. എസ്എൻഡിപിക്കുള്ളിൽനിന്നു തന്നെ വിമർശനം നേരിടേണ്ടി വന്നേനെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എൻഎസ്എസിലെ അംഗങ്ങൾ മാത്രം വോട്ട് ചെയ്താൽ ശശി തരൂർ ജയിക്കില്ല. അതുകൊണ്ട് തന്നെ തരൂരിന്‍റെ രാഷ്ട്രീയ ഭാവി തീർന്നു എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

article-image

ghfhf

You might also like

Most Viewed