കേരളത്തിലെ ടെക്‌നിക്കൽ‍ വിദ്യാലയങ്ങളിൽ‍ ആയുധനിർ‍മാണം നടക്കുന്നെന്ന് റിപ്പോർട്ട്


സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ടെക്‌നിക്കൽ‍ വിദ്യാലയങ്ങളിൽ‍ ആയുധനിർ‍മാണം നടക്കുന്നെന്ന് പോലീസ് റിപ്പോർ‍ട്ട്. സർ‍ക്കാർ‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലാബിൽ‍ ആയുധനിർ‍മാണം നടക്കുന്നെന്നാണ് എഡിജിപി സർ‍ക്കാരിന് നൽ‍കിയ റിപ്പോർ‍ട്ടിൽ‍ പറയുന്നത്. ലാബുകളിൽ‍ കൃത്യമായ നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ‍ ബൈജു ഭായ് ഉത്തരവിറക്കി. പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തുന്ന ലാബ് പരീഷണങ്ങളിൽ‍ ആയുധ നിർ‍മാണം നടക്കുന്നതായി പോലീസ് റിപ്പോർട്ടുണ്ട്. ഏതൊക്കെ സ്ഥാപനങ്ങളിലാണ് ആയുധനിർമാണം നടക്കുന്നതെന്നറിയില്ലെന്നും സർക്കാർ നിർദേശമനുസരിച്ചാണ് ഉത്തരവിറക്കിയതെന്നും ബൈജു ഭായ് വ്യക്തമാക്കി.

ഇക്കാര്യത്തിൽ‍ ജാഗ്രത വേണമെന്ന് സ്ഥാപന മേധാവിമാർ‍ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

article-image

w5etset

You might also like

Most Viewed