ചന്ദ്രബോസ് വധക്കേസ്: നിഷാമിന് വധശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ


വിവാദമായ തൃശൂരിലെ ചന്ദ്രബോസ് വധക്കേസിൽ‍ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽ‍കണമെന്ന സംസ്ഥാനത്തിന്റെ ഹർ‍ജിയിൽ‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് സംസ്ഥാനം ഹർ‍ജിയിൽ‍ പറയുന്നു. നിഷാമിനെ ജയിലിൽ‍ തന്നെ ഇടാനുള്ള അധികാരം സർ‍ക്കാരിനുണ്ടെന്ന് ഹർ‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു. നിഷാമിന്റെ ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയർ‍ത്തണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ചന്ദ്രബോസ് വധക്കേസ് അപൂർ‍വങ്ങളിൽ‍ അപൂർ‍വമായ കേസാണെന്ന് സർ‍ക്കാർ‍ വാദിക്കുന്നു. ചന്ദ്രബോസിനെതിരെ നടന്നത് ഭ്രാന്തമായ ആക്രമണമെന്നാണ് നേരത്തെ ഹൈക്കോടതി പറഞ്ഞത്. പക്ഷെ അപൂർ‍വങ്ങളിൽ‍ അപൂർ‍വമായ കേസെന്ന സർ‍ക്കാർ‍ വാദം കോടതി അംഗീകരിച്ചില്ല. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വർ‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് തൃശ്ശൂർ‍ സെഷൻസ് കോടതി മുഹമ്മദ് വിധിച്ചത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചു. പിഴയിൽ‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽ‍കാനും വിധിയിൽ‍ നിർ‍ദ്ദേശമുണ്ട്.

article-image

dfghf

You might also like

Most Viewed