അഞ്ച് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ


അഞ്ച് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പിലെ സ്കൂൾ അധ്യാപകനും കൊണ്ടോട്ടി സ്വദേശിയുമായ ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. അധ്യാപകനെതിരെ സ്കൂളിൽ നിന്ന് 17ഓളം പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അധ്യാപകനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ഇന്ന് പരാതി നൽകുമെന്നും റിപ്പോർട്ടുണ്ട്. 

നേരത്തേയും ഫൈസിലിനെതിരെ സമാനമായ പരാതികൾ ഉയർന്നിരുന്നു. ബി ആർ സി അധ്യാപികയോടാണ് വിദ്യാർഥിനികൾ ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് ചൈൽഡ് ലൈൻ മുഖേനെ പൊലീസിന് പരാതി കൈമാറുകയായിരുന്നു.

article-image

ygigyi

You might also like

Most Viewed