മഞ്ചേശ്വരത്ത് സ്കൂൾ ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേർ മരിച്ചു


സ്കൂൾ ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാർത്ഥികളുമായ അബി ബെജ്ജങ്കല (18), പ്രതിഷ് ഷെട്ടി (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി നമിത്ത് ഷെട്ടി കുളൂരിനെ (29) ഗുരുതര പരിക്കുകളോടെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം നടന്നത്. ഉപ്പള പത്വാടി ഭാഗത്ത് നിന്നും വരികയായിരുന്ന സ്‌കൂൾ ബസും, മിയപദവ് ഭാഗത്ത് നിന്നും ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കും ബളിയൂർ എന്ന സ്ഥലത്ത് വെച്ചാണ് കൂട്ടിയിടിച്ചത്. 

ഉപ്പളയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം  സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് ബൈക്കിൽ ഇടിച്ചത്.

article-image

ertyruyr

You might also like

Most Viewed