അടിമാലിയിൽ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന സംശയം


അടിമാലിയിൽ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തിൽ പോലീസ്. മരിച്ച കുഞ്ഞുമോനൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ ഇന്ന് ചോദ്യം ചെയ്യും. പുത്തന്‍പറമ്പിൽ അനു, കീരിത്തോട് മഠത്തിപറമ്പിൽ മനോജ്, ഇവർ‍ക്ക് മദ്യം പകർ‍ന്ന് നൽ‍കിയ സുധീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. മദ്യക്കുപ്പിയിൽ‍ കണ്ടെത്തിയ ചെറിയ ദ്വാരമാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി മദ്യത്തിൽ‍ കലർ‍ത്തിയതാകാമെന്ന് പോലീസ് പറയുന്നു.

മദ്യം, ഇത് കഴിക്കാൻ ഉപയോഗിച്ച ഗ്ലാസ്, കുപ്പി എന്നിവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. മദ്യം കഴിച്ച് അവശനിലയിലായിരുന്ന കുഞ്ഞുമോൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാളായ സുധീഷ് മദ്യം കഴിച്ചിരുന്നില്ല. വിഷം കലർ‍ത്തിയതിനു പിന്നിൽ‍ ഇയാളാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. നാലുപേരെയും കൊലപ്പെടുത്താൻ മറ്റാരെങ്കിലും നടത്തിയ നീക്കമാണോ എന്നും സംശയമുണ്ട്.

article-image

dgfh

You might also like

Most Viewed