ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ. മുരളീധരൻ

ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് കെ. മുരളീധരൻ എംപി. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. നിലവിലെ മണ്ഡലത്തിൽ തന്നെ മത്സരിക്കാനാണ് താത്പര്യം. എന്നാൽ ആര് മത്സരിക്കണം, മത്സരിക്കേണ്ട എന്ന് പറയേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനെ പരാജയപ്പെടുത്തിയാണ് മുരളീധരൻ വടകര മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലെത്തിയത്.