കണ്ണൂരിൽ സദ്യയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധ; 25ഓളം പേർ ചികിത്സയിൽ

കണ്ണൂർ മലപ്പട്ടത്ത് വിവാഹ സദ്യയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് 25 ഓളം പേർ ആശുപത്രികളിൽ ചികിത്സ തേടി. മലപ്പട്ടം കുപ്പം ഭാഗത്തുള്ള ഒരു വിവാഹ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. വയറിളക്കം, ഛർദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് മലപ്പട്ടം എഫ്.എച്ച്.സിയിലും മയ്യിൽ സി.എച്ച്.സിയിലുമാണ് ആളുകൾ ചികിത്സ തേടിയത്. ഒരാൾ ജില്ല ആശുപത്രിയിലും ചികിത്സ തേടി. ജില്ല മെഡിക്കൽ ഓഫിസർ നാരായണ നായ്കും മലപ്പട്ടം ഗ്രാമ പഞ്ചായത്ത് അധികൃതരും ഇടപെട്ട് ചികിത്സാ നടപടികൾ ഏകോപിപ്പിക്കുകയാണുണ്ടായത്. ആരുടെയും നില ഗുരുതരമല്ല.
മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവർ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ഭക്ഷ്യവിഷബാധയെ കുറിച്ച് അധികൃതർ പരിശോധന നടത്തുന്നുണ്ട്.
dfgdg