കേരളത്തിൽ പ്ലാസ്റ്റിക്ക് കവറുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് കവറുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന് പ്ലാസ്റ്റിക് നിരോധിക്കാനുള്ള അധികാരമില്ലെന്ന് കോടതി പറഞ്ഞു. പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‌മെന്‍റ് ചട്ടപ്രകാരം ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ അധികാരമുള്ളത് കേന്ദ്രസർക്കാരിനാണ്. സംസ്ഥാനത്തിന് ഇത്തരമൊരു അധികാരമില്ലെന്നുമുള്ള സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
60 ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനമേർപ്പെടുത്തികൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഇത് സംസ്ഥാന സർക്കാരിന്‍റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
tt7tut