കെഎസ്ആർടിസി ബസുകളിലെ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കെഎസ്ആർടിസി ബസുകളിൽ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കെഎസ്ആർടിസി, കെയുആർടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പൊതു−സ്വകാര്യ വാഹനങ്ങൾ എന്ന വ്യത്യാസം ഇല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
വടക്കഞ്ചേരി ബസ് അപകടത്തെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സുപ്രീംകോടതി തേടി. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി നൽകിയ പുതിയ സ്‌കീമിലെ തീരുമാനം അറിയിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബഞ്ചാണ് ആവശ്യപ്പെട്ടത്.
57r578