വർഷങ്ങളായി പാചകരംഗത്തുള്ള പഴയിടത്തെ അപമാനിക്കുന്നത് തെറ്റെന്ന് വിഡി സതീശൻ

സ്കൂൾ കലോൽസവത്തിലെ ഭക്ഷണ വിവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വർഷങ്ങളായി പാചകരംഗത്തുള്ളയാളെ അപമാനിക്കുന്നത് തെറ്റ്. പഴയിടത്തെ അപമാനിച്ച് ഇറക്കി വിടാനുളള എന്ത് സാഹചര്യമാണുണ്ടായതെന്ന് വിഡി സതീശൻ ചോദിച്ചു.സാമാന്യം തരക്കേടില്ലാതെ സംഘടിപ്പിച്ച മേളയുടെ ശോഭ കെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും വിമർശിക്കാൻ ആർക്കും അവകാശമുണ്ട്. എൻഎസ്എസിന്റെ വിമർശനം പരിശോധിക്കുമെന്ന് വിഡി സതീശൻ അറിയിച്ചു. സമുദായ സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാം. വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.
താനും സമുദായ സംഘടനകളെ വിമർശിച്ചിട്ടുണ്ട്. പരിതാപകരമായ തോൽവിയിൽ നിന്നും പാർട്ടിയെ ഉയർത്തി കൊണ്ടുവരുകയാണ് ദൗത്യം. എന്നുവച്ചാൽ നാളെ മുഖ്യമന്ത്രിയാകുമെന്നല്ലെന്നും സതീശൻ പറഞ്ഞു. മന്ത്രി അബ്ദുൾ റഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചുവെന്നും സതീശൻ പ്രതികരിച്ചു. വരേണ്യവർഗത്തിന് സൗകര്യം ചെയ്യുന്ന സർക്കാരാണോ ഇതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. അസംബന്ധമാണ് പറയുന്നത്. ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും സതീശൻ ചോദിച്ചു.
r5urt68ut6