ഇന്ത്യ -ശ്രീലങ്ക ഏകദിന ടിക്കറ്റിന്റെ വിനോദനികുതി കൂട്ടി; വിമർശനവുമായി രമേശ് ചെന്നിത്തല


കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ ടിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റയടിക്ക് അഞ്ചിൽനിന്ന് പന്ത്രണ്ട് ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 18% ജി എസ് ടി നികുതിക്ക് പുറമേയാണ് 12% വർദ്ധിപ്പിച്ചത്. ഇത് കാരണം കായിക പ്രേമികൾക്ക് കളി കാണാൻ 30% നികുതി നൽകണം. ഇത് സാധാരണക്കാരായ ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്ന നടപടിയായിപ്പോയി.


കളി കാണാൻ എത്തുന്നതിൽ ഏറെപ്പേരും വിദ്യർത്ഥികളും യുവാക്കളുമാണ്. അവർക്കൊന്നും താങ്ങാൻ കഴിയാത്ത നിറക്കാൻ ഇപ്പോൾ ടിക്കറ്റിനുള്ളത് .ഇത് ഇവരെ വഞ്ചിക്കുന്ന നടപടിയായിപ്പോയി. വൻകിട മദ്യക്കമ്പനികൾക്ക് നാല് ശതമാനം വില്പനനികുതി കുറച്ചു കൊടുത്ത സർക്കാരാണ് സാധാരണക്കാരോട് ഈ കൊടും ക്രൂരത കാണിക്കുന്നത്.വൻകിട കമ്പനികൾക്ക് നികുതി കുറച്ചുകൊടുക്കുകയും മദ്യവില കൂട്ടി അത് സാധാരണക്കാരൻ്റെ തലയിൽ കെട്ടിവെയ്ക്കുകയും ചെയ്യുന്ന സർക്കാർ കൊള്ളയാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

article-image

JGHGJ

You might also like

Most Viewed