പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, പുതിയയിടങ്ങള്‍ കൂടി വരട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്


സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന പഴയിടം മോഹനന്‍ നമ്പൂതിരിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. പഴയ ഇടങ്ങള്‍ മാത്രം പോരല്ലോ, എല്ലാ 'ഇടത്തും' പുതിയയിടങ്ങള്‍ കൂടി വരട്ടെ', എന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നും കലോത്സവ പാചകത്തിന് ടെന്‍ഡര്‍ വഴിയാണ് പഴയിടം വന്നതെന്നും അദ്ദേഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവന്‍കുട്ടി പറഞ്ഞു. നോണ്‍ വേജ് നല്‍കുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

article-image

XFGDFG

You might also like

Most Viewed