വിവാദങ്ങള്‍ അനാവശ്യം, പഴയിടം തന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചു: വി ശിവന്‍കുട്ടി

സ്‌കൂള്‍ കലാമേളകള്‍ക്ക് പാചകം ചെയ്യാന്‍ ഇനി ഇല്ലെന്ന പഴയിടത്തിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയെന്നും കലോത്സവ പാചകത്തിന് ടെന്‍ഡര്‍ വഴിയാണ് പഴയിടം വന്നതെന്നും അദ്ദേഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
'പഴയിടം തന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചു. ഇപ്പോള്‍ ഉണ്ടാകുന്ന ഈ വിവാദങ്ങള്‍ അനാവശ്യമാണ്. ഭക്ഷണം നല്‍കുന്നകാര്യത്തില്‍ വന്നവരെ ആരെയും പഴയിടം നിരാശപ്പെടുത്തിയില്ല. ബ്രഹ്മണ മേധാവിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കുന്നു എന്ന് മാത്രം. അടുത്ത കലോത്സവത്തിന് പഴയിടമില്ലെങ്കില്‍ ടെന്‍ഡര്‍ വഴി മറ്റൊരാളെ കണ്ടെത്തും. അദ്ദഹത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല', മന്ത്രി പ്രതികരിച്ചു.
കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ ആവൂ എന്നും നിലവിലെ വിവാദം അതിവിപ്ലവമായെ കാണാനാകു എന്നും വി ശിവന്‍കുട്ടി പറഞ്ഞു. നോണ്‍ വേജ് നല്‍കുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ വിവാദങ്ങളില്‍ ഭയന്നാണ് കലോത്സവങ്ങളില്‍ പാചകം ചെയ്യില്ലെന്ന് തീരുമാനിച്ചതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു കലോത്സവത്തിന് അടുത്ത വര്‍ഷം മുതല്‍ സസ്യേതര വിഭവങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനമെന്നും പഴയിടം കൂട്ടിച്ചേര്‍ത്തു. ഒരു വെജിറ്റേറിയന്‍ ബ്രാന്‍ഡായി നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കലാമേളകളില്‍ നോണ്‍ വെജ് ഭക്ഷണങ്ങള്‍ വിളമ്പിയാല്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് മുന്‍ധാരണയുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
xcgfhgh