ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന തട്ടുകടകളിലേക്കും വ്യാപിപ്പിക്കുമെന്ന് വീണാ ജോര്‍ജ്ജ്

തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കുന്നത്. വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും തുടര്‍ പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യ സുരക്ഷാ മന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കി. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാഴ്സല്‍ വാങ്ങി പോകുന്നത് പരിമിതിപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടച്ചുപൂട്ടിയ ഹോട്ടലുകള്‍ തുറക്കുന്നത് ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അംഗീകാരത്തോടെ മാത്രമായിരിക്കണമെന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്തില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുഴിമന്തി കഴിച്ച് കാസര്‍കോട് സ്വദേശിയായ അഞ്ജുശ്രീ പാര്‍വ്വതി മരിച്ച സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് 19 കാരി അഞ്ജുശ്രീ പാര്‍വതി മരിച്ചത്.
fgdfgdfg