കാസർകോട് ഉപ്പളയിൽ രണ്ടു വയസുകാരൻ കക്കൂസ് കുഴിയിൽ വീണ് മരിച്ചു
കാസർകോട് ഉപ്പളയിൽ രണ്ടു വയസുകാരൻ കക്കൂസ് കുഴിയിൽ വീണ് മരിച്ചു. ഉപ്പള ടൗണിൽ ദേശീയപാതക്ക് സമീപം ഡോക്ടർ ഹോസ്പിറ്റലിന് അടുത്തുള്ള അബ്ദുൽ സമദിന്‍റെ മകൻ അബ്ദുൽ റഹ്‌മാൻ സഹദാദ് (രണ്ട്) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.വീടിന്‍റെ പിറകു വശത്തുള്ള കക്കൂസ് കുഴിയിലാണ് സഹദാദ് വീണത്. കുഴിയുടെ ഒരു ഭാഗത്ത് സ്ലാബ് അടർന്ന് വീണിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി കുഴിയിൽ വീണത്. വിവരമറിഞ്ഞ് ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സഹദാദിനെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
ംുമിംുപമി