ഭരണഘടനയെ അവഹേളിച്ചെന്ന കേസ്; സജി ചെറിയാനെ കുറ്റവിമുക്തനാക്കി പൊലീസ് റിപ്പോർട്ട്
മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി പൊലീസ് റിപ്പോർട്ട്. ഭരണഘടനയെ അവഹേളിക്കുന്നതരത്തിലുള്ള പരാമർശങ്ങളല്ല സജി ചെറിയാന്‍ എം.എൽ.എ നടത്തിയതെന്നും മറിച്ച് വിമർശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടീഷുകാർ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണ് സജി ചെറിയാന്‍ നടത്തിയ വിമർശനമെന്ന് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണച്ചുമതലയുള്ള തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ റാവുത്തർ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കേസ് അവസാനിപ്പിക്കണമെന്നും കോടതിയിൽ സമർപ്പിച്ച പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിന് കഴിഞ്ഞ ജൂലൈയിലാണ് സജി ചെറിയാനെതിരെ കേസെടുത്തത്. മന്ത്രിയുടെ പ്രസംഗം വിവാദമായതിന് പിന്നാലെ രാജിവെക്കേണ്ടിവന്നിരുന്നു.
utyu