ശബരിമല; സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് ചെന്നിത്തല


ശബരിമല തീർഥാടനം സർക്കാർ ക്രമീകരണങ്ങൾ സമ്പൂർണ്ണ പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദിനംപ്രതി ഭക്തരുടെ എണ്ണം 90000 ആക്കി നിജപ്പെടുതുന്നത് പ്രായോഗികമല്ല. തീർത്ഥാടകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കോടതി ഇടപെടേണ്ട അവസ്ഥയാണുള്ളത്.

ശബരിമല മാസ്റ്റർപ്ലാൻ പദ്ധതി സമർപ്പിച്ചില്ലെങ്കിൽ 80 കോടി രൂപ നഷ്ടമാകും. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

article-image

fghdhyft

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed