നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കും


ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം നടത്താൻ തീരുമാനം. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിയമസഭ അനിശ്ചതകാലത്തേക്ക് പിരിഞ്ഞെന്ന് ഗവർണറെ അറിയിക്കില്ല. കഴിഞ്ഞ ദിവസം അവസാനിച്ച സമ്മേളനത്തിന്റെ തുടർച്ചയായി ബജറ്റ് സമ്മേളനം നടത്തും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആയിരിക്കും  സമ്മേളനം തുടങ്ങുക.

സർക്കാർ−ഗവർണർ ഭിന്നത തുടരുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം പിരിച്ചുവിടാതിരിക്കുകയും ഇപ്പോഴത്തെ സമ്മേളനത്തിന്‍റെ തുടർച്ചയായി ചേർന്ന് ബജറ്റ് അവതരണം നടത്തുകയും ചെയ്യണമെന്ന ആലോചന സർക്കാറിൽ നേരത്തേ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്. നേരത്തെ ഗവർണറെ കേരളത്തിലെ വിവിധ യൂനിവേഴ്സിറ്റികളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ നിയമസഭ പാസാക്കിയിരുന്നു. ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിക്കുകയും ചെയ്തിരുന്നു. 

article-image

dfyhdfhd

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed