കുന്നത്തുനാട് എംഎൽ‍എയെ അധിക്ഷേപിച്ച കേസ്; സാബു ജേക്കബിന്റെ അറസ്റ്റ് വിലക്കി ഹൈക്കോടതി


കുന്നത്തുനാട് എംഎൽ‍എയെ അധിക്ഷേപിച്ച കേസിൽ‍ സാബു എം ജേക്കബിന്റെ അറസ്റ്റ് വിലക്കി ഹൈക്കോടതി. മറ്റ് പ്രതികളുടെയും അറസ്റ്റ് വിലക്കിയിട്ടുണ്ട്. എഫ്‌ഐആർ‍ റദ്ദാക്കണമെന്ന ഹർ‍ജി നാളെ പരിഗണിക്കും. എംഎൽ‍എ പി.വി. ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിലാണ് നടപടി. ജസ്റ്റിസ് കൗസർ‍ എടപ്പഗത്തിന്റെ ബെഞ്ച് ആണ് ഹർ‍ജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ ബദറുദ്ദീൻ നേരത്തേ പിന്‍മാറിയിരുന്നു.

എംഎൽ‍എയുടെ പരാതിയിൽ‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി, പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവൻ നടത്തിയ കർ‍ഷക ദിനത്തിൽ‍ ഉദ്ഘാടകനായി എത്തിയ എംഎൽ‍എ യെ ജാതിയമായി അപമാനിച്ചു എന്നായിരുന്നു പരാതി. കേസിൽ‍ എഫ്.ഐ.ആർ‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വന്റി ട്വന്റി ചീഫ് കോർ‍ഡിനേറ്റർ‍ സാബു. എം. ജേക്കബ് ഹൈക്കോടതിയിൽ‍ ഹർ‍ജി സമർ‍പ്പിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും, സംഭവദിവസം സ്ഥലത്തുപോലും ഉണ്ടായിരുന്നില്ലെന്നുമാണ് സാബു.എം. ജേക്കബിന്റെ വാദം.

പി.വി. ശ്രീനിജിൻ എംഎൽ‍എയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമാണെന്നും സാബു ജേക്കബ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എംഎൽ‍എയുടെ പരാതിയിൽ‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കാർ‍ഷിക ദിനാചരണത്തിൽ‍ ഉദ്ഘാടകനായി എത്തിയ എംഎൽ‍എയെ ജാതീയമായി അപമാനിച്ചു എന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങൾ‍ ഉൾ‍പ്പടെ കേസിൽ‍ ആകെ ആറ് പ്രതികൾ‍ ആണ് ഉള്ളത്. ട്വന്റി ട്വന്റിയെ നശിപ്പിക്കാനാണ് ശ്രീനിജിന്‍ എംഎൽ‍എയുടെ ശ്രമമെന്ന് സാബു എം. ജേക്കബ് ആരോപിച്ചിരുന്നു. ഓഗസ്റ്റ് ഏട്ടിന് നടന്നു എന്ന് പറയുന്ന സംഭവത്തിൽ‍ കേസ് എടുത്തത് ഡിസംബർ‍ എട്ടിനാണ്. വീണു കിട്ടിയ അവസരം കമ്പനിയെ ഇല്ലാതാക്കാൻ ഉപയോഗിക്കുകയാണെന്നും സാബു ജേക്കബ് കുറ്റപ്പെടുത്തി.

article-image

tiui

You might also like

Most Viewed