കാസർഗോഡ് കാറപകടം; ഉമ്മയും മകളും മരിച്ചു


ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു. കൊട്ടിയാടിയിലെ തേങ്ങ വ്യാപാരി ഷാനവാസ് എന്ന സാനുവിന്റെ ഭാര്യ സാഹിന (32), രണ്ടുവയസ്സുള്ള മകൾ ഷസ ഫാത്തിമ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ആറുപേർക്ക് ഗുരുതര പരിക്കേറ്റു.  കേരള−കർണാടക അതിർത്തിയായ കാസർകോട് ദേലംപാടി പരപ്പയിൽ തിങ്കളാഴ്ചയാണ് അപകടം. കർണാടക പുത്തൂർ കർണൂർ ഗോളിത്തടിയിൽനിന്ന് ഇന്നോവ കാറിൽ പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്. സുള്ള്യയിലെ കല്യാണ വിരുന്നിൽ പങ്കെടുക്കാനായിരുന്നു യാത്ര. അതിവേഗതയിൽ സഞ്ചരിച്ച കാർ മഴയിൽ റോഡിൽ തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.

ഷാഹിനയുടെ ഭർതൃമാതാവ് ബീഫാത്തിമ, ഭർതൃസഹോദരൻ അഷറഫ്, മറ്റൊരുസഹോദരനായ ഹനീഫയുടെ ഭാര്യ മിസിരിയ, മകൾ ആറ് വയസുകാരി സഹറ, മറ്റൊരു സഹോദരൻ യാക്കൂബിന്റെ ഭാര്യ സെമീന, മകൾ അഞ്ചുവയസ്സുകാരി അൽഫാ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട്, മംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ സുള്ള്യ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. തുടർന്ന് ഉച്ചക്ക് ശേഷം സ്വദേശത്ത് കൊണ്ടുവന്ന് ഖബറടക്കും.

article-image

ruyrtut

You might also like

Most Viewed