പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന സ്ത്രിയുടെ മരണം ക്രൂര മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊല്ലം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടിൽ കിഴക്കതിൽ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മർദ്ദനമേറ്റതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻ ഡോ എംഎം സീമയുടെ റിപ്പോർട്ടിലാണ് കൊടിയ മർദ്ദനമമേറ്റതിന്റെ വിവരം ഉള്ളത്.
കഴിഞ്ഞ നവംബർ 26നാണ് ഇവരെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. 29 വൈകിട്ട് സ്മിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് ഭർത്താവിനെ അറിയിച്ചു. ഭർത്താവും ബന്ധുക്കളും ആശുപത്രിയിൽ എത്തിയെങ്കിലും കാണുവാൻ സാധിച്ചില്ല.
tutyi