മക്കളെ നിരന്തരം മർ‍ദ്ദിച്ച കേസിൽ‍ പ്രതിയായ പിതാവ് തൂങ്ങി മരിച്ച നിലയിൽ


പ്രായപൂർ‍ത്തിയാകാത്ത മക്കളെ നിരന്തരം മർ‍ദ്ദിച്ച കേസിൽ‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കൽ‍ ആന്റണി(45)യാണ് വീട്ടിനുള്ളിൽ‍ തൂങ്ങി മരിച്ചത്. പത്തും പതിമൂന്നും വയസായ ഇയാളുടെ കുട്ടികൾ‍ നൽ‍കിയ പരാതിയിൽ‍ ആണ് തലപ്പുഴ പൊലീസ് നേരത്തെ ആന്‍റണിക്കെതിരെ കേസെടുത്തിരുന്നത്.

ഇന്നലെ സ്റ്റേഷനിൽ‍ ഹാജരാകണമെന്ന് ആന്റണിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ സമയം കഴിഞ്ഞിട്ടും സ്റ്റേഷനിലെത്താത്തതിനെ തുടർ‍ന്ന് ബന്ധുക്കളും പൊലീസും നടത്തിയ തെരച്ചിലിൽ‍ ആണ് വീടിന്റെ ഹാളിൽ‍ തൂങ്ങി നിൽ‍ക്കുന്ന നിലയിൽ‍ മൃതദേഹം കണ്ടെത്തിയത്. വെൽ‍ഡിങ് ജോലിക്കാരാനായ ആന്റണി സ്ഥിരം മദ്യപാനിയായിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ ഷാന്റി വിദേശത്താണ് ജോലി ചെയ്യുന്നത്. മദ്യപിച്ചെത്തി കുഞ്ഞുങ്ങളെ മർ‍ദ്ദിക്കുന്നത് സ്ഥിരമായതോടെയാണ് ഭാര്യയുടെ ബന്ധുക്കളുടെ സഹായത്തോടെ കുട്ടികൾ‍ പിതാവിനെതിരെ പരാതി നൽ‍കിയത്. ശനിയാഴ്ചയാണ് ഇയാളുടെ പേരിൽ‍ പൊലീസ് കേസ് രജിസ്റ്റർ‍ ചെയ്തത്.

article-image

u

You might also like

Most Viewed