ചികിത്സക്കെത്തിയ 14കാരൻ ‘108’ ആംബുലൻസുമായി കടന്നു
![ചികിത്സക്കെത്തിയ 14കാരൻ ‘108’ ആംബുലൻസുമായി കടന്നു ചികിത്സക്കെത്തിയ 14കാരൻ ‘108’ ആംബുലൻസുമായി കടന്നു](https://www.4pmnewsonline.com/admin/post/upload/A_EcTfmGxJry_2022-12-13_1670912373resized_pic.jpg)
തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി പ്രായപൂർത്തിയാകാത്ത രോഗി കടന്നു. 108 ആംബുലന്‍സുമായാണ് 14 കാരന്‍ കടന്നു കളഞ്ഞത്. വീട്ടിൽ പോകാനുള്ള വ്യഗ്രതയിൽ വീട്ടിൽ പോകണമെന്ന ആവശ്യം നിരസിച്ചതിനെതുടർന്നാണ് ഇത്തരമൊരു സാഹത്തിന് മുതിർന്നതെന്നാണ് സൂചന.
ആംബുലൻസ് ഒല്ലൂരിൽ എത്തിയപ്പോൾ ഓഫ് ആയതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഒല്ലൂർ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനിയെതുടർന്നാണ് കുട്ടിയെ ഇന്ന് ആശുപത്രിയിൽ എത്തിച്ചത്.
fdhdfh