ബസുകളിൽ‍ പരസ്യം പാടില്ല; ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർ‍ടിസി സുപ്രീംകോടതിയിൽ


കെഎസ്ആർ‍ടിസി ബസുകളിൽ‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആർ‍ടിസി സുപ്രീംകോടതിയിൽ‍. ഉത്തരവ് വരുത്തിവച്ചത് വൻ വരുമാനനഷ്ടമാണെന്നു സുപ്രീംകോടതിയിൽ‍ സമർ‍പ്പിച്ച അപ്പീലിൽ‍ പറയുന്നു. സുരക്ഷാമാനദണ്ഡങ്ങൾ‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് കെഎസ്ആർ‍ടിസിയിൽ‍ പരസ്യം നൽ‍കുന്നത് ഹൈക്കോടതി റദ്ദാക്കിയത്. പരസ്യം റദ്ദാക്കിയതോടെ പ്രതിമാസം 13 കോടിയോളം രൂപയാണ് കെഎസ്ആർ‍ടിസിക്ക് നഷ്ടമുണ്ടായതെന്ന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചോയ്തുകൊണ്ടുള്ള ഹർ‍ജിയിൽ‍ പറയുന്നു. 

പ്രതിസന്ധിയിലായ കെഎസ്ആർ‍ടിസിക്ക് കോടതി ഉത്തരവ് വൻ തിരിച്ചടിയായി. സുരക്ഷാ മാനദണ്ഡങ്ങൾ‍ പാലിച്ചാണ് പരസ്യം നൽ‍കാറുള്ളതെന്നും കെഎസ്ആർ‍ടിസി വ്യക്തമാക്കി. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്. വ്യക്തമായ പഠനമില്ലാതെയാണ് ഉത്തരവുണ്ടായതെന്നും ഹർ‍ജിയിൽ‍ ചൂണ്ടിക്കാട്ടുന്നു. വടക്കഞ്ചേരിയിൽ‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തേതുടർ‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി കെഎസ്ആർ‍ടിസിയിലെ പരസ്യം റദ്ദാക്കിയത്. ബസുകളിലെ പരസ്യം അപകടസാധ്യത കൂട്ടുമെന്ന നിരീഷണത്തെ തുടർ‍ന്നായിരുന്നു ഉത്തരവ്.

article-image

yrurtu

You might also like

Most Viewed