സാങ്കേതിക തകരാർ‍; എയർ‍ ഇന്ത്യയുടെ കൊച്ചി−കോഴിക്കോട്−ബഹ്‌റൈൻ വിമാനം കരിപ്പൂരിൽ‍ പിടിച്ചിട്ടു


കരിപ്പൂരിൽ‍ എയർ‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളായി പിടിച്ചിട്ട നിലയിൽ‍. കൊച്ചി−കോഴിക്കോട്−ബഹ്‌റൈന്‍ വിമാനമാണ് രണ്ടര മണിക്കൂറായി പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക തകരാർ‍ ആണെന്നാണ് അധികൃതരുടെ വിശദീകരണം.

വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷം നിർ‍ത്തിയിടുകയായിരുന്നു. വിമാനത്തിൽ‍ എസി കൃത്യമായി പ്രവർ‍ത്തിക്കാത്തതും യാത്രക്കാരെ വലയ്ക്കുകയാണ്. വിമാനത്തിന്റെ ഡോർ‍ അടച്ച സമയത്തുണ്ടായ സാങ്കേതിക തകരാറാണ് പിടിച്ചിടാൻ കാരണമെന്നാണ് പറയുന്നത്. ടേക്ക് ഓഫ് ചെയ്ത ശേഷം അറിയിപ്പ് പോലും നൽ‍കാതെയാണ് വിമാനം നിർ‍ത്തിയിട്ടതെന്ന് യാത്രക്കാർ‍ പറയുന്നു.

article-image

56866

You might also like

Most Viewed