സ്‌കൂൾ‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ‍ നിന്ന് തത്ക്കാലം പിന്മാറി സർ‍ക്കാർ‍


സ്‌കൂൾ‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ‍ നിന്ന് സർ‍ക്കാർ‍ തത്ക്കാലം പിന്മാറി. സ്‌കൂളിന്റെ പവർ‍ത്തന സമയമാറ്റവും മിക്‌സഡ് ഇരിപ്പിടവും ജെഡർ‍ യൂണിഫോമും അടക്കമുള്ള നിർ‍ദേശങ്ങൾ‍ സർ‍ക്കാർ‍ പിൻ‍വലിച്ചു. ഇത്തരം നിർ‍ദേശങ്ങളോട് മുസ്ലീം സംഘടനകളിൽ‍ വിമർ‍ശനവും ആശങ്കയും ഉയർ‍ന്നതോടെയാണ് പരിഷ്‌കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കണം സംബന്ധിച്ച പഠിച്ച ഖാദർ‍ കമ്മിറ്റി റിപ്പോർ‍ട്ടിൽ‍ വിശദമായ ചർ‍ച്ചയ്ക്ക് ശേഷമേ നടപടികൾ‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ‍ വ്യക്തമാക്കിയത്.

ഖാദർ‍ കമ്മീഷൻ സമിതിയുടെ ശുപാർ‍ശകൾ‍ നടപ്പാക്കുന്നതിൽ‍ സർ‍ക്കാർ‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർ‍ച്ചകൾ‍ക്ക് ശേഷമായിരിക്കും. ഖാദർ‍ കമ്മിറ്റി സ്‌കൂൾ‍ സമയമാറ്റത്തിന് ശുപാർ‍ശ ചെയ്തിട്ടുണ്ടെങ്കിലും സർ‍ക്കാർ‍ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻ‍കുട്ടി പറഞ്ഞു.

മത നിഷേധം സർ‍ക്കാർ‍ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവൻ‍കുട്ടി യൂണിഫോം എന്ത് വേണം എന്നതിൽ‍ അതാത് സ്‌കൂളുകൾ‍ക്ക് തീരുമാനമെടുക്കാമെന്നും മിക്‌സ്ഡ് സ്‌കൂൾ‍ ആക്കുന്നതിലും സ്‌കൂൾ‍ തലത്തിൽ‍ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർ‍ക്കാർ‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്‌സ്ഡ് ബെഞ്ച് സർ‍ക്കാരിന്റെ ആലോചനയിൽ‍ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ‍ നിന്നും സർ‍ക്കാർ‍ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ‍ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു.

അതേസമയം നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്‌കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തി. സർ‍ക്കാർ‍ ചിലവിൽ‍ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎൽ‍എ എൻ. ഷംസുദ്ദീൻ സഭയിൽ‍ പറഞ്ഞു.

article-image

vjgjgj

You might also like

Most Viewed