തളിപ്പറന്പിൽ വാഹനാപകടം: എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു


കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസിൽ ഫസൽ റഹ്മാന്റെ മകനും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥിയുമായ മിഫ്സലുറഹ്മാൻ (22) ആണ് മരിച്ചത്.   ദേശീയപാതയിൽ തളിപ്പറമ്പ് ഏഴാംമൈലിൽ തിങ്കളാഴ്ച പുലർച്ചെ നാലിനായിരുന്നു അപകടം. പാലക്കാട് നിന്ന് മംഗാലാപുരത്തേക്ക് പോകുന്ന ബസും മിഫ്സലു റഹ്മാൻ സഞ്ചരിച്ച  ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.   

ഫുട്ബാൾ താരമായ മിഫ്സൽ രാവിലെ കോഴിക്കോട്ട് നടക്കുന്ന യൂണിവേഴ്സിറ്റി ഫുട്ബാൾ ടീം സെലക്ഷനിൽ പങ്കെടുക്കാൻ ട്രെയിനിൽ കയറാൻ കണ്ണൂരിലേക്ക് പോകുകയായിരുന്നു. മസ്കറ്റിൽ ജോലി ചെയ്യുന്ന ഫസൽ റഹ്മാൻ−മുംതാസ് ദമ്പതികളുടെ മകനാണ്. റബീഹ്, ഇസാൻ, ഷൻസ എന്നിവർ സഹോദരങ്ങളാണ്.

article-image

You might also like

Most Viewed