നേരത്തെ ബച്ചൻ, ഇപ്പോൾ ഇന്ദ്രൻസ്; വിവാദ പ്രസ്താവനയുമായി മന്ത്രി വിഎൻ‍ വാസവൻ


നിയമസഭയിൽ‍ വിവാദ പരാമർ‍ശവുമായി സാംസ്‌കാരിക മന്ത്രി വിഎൻ‍ വാസവൻ. കോൺ‍ഗ്രസ്സിന് ഇപ്പോൾ‍ ഇന്ദ്രൻസിന്റെ അവസ്ഥയാണ്. അമിതാഭ് ബച്ചന്റെ പൊക്കം ഉണ്ടായിരുന്ന ഒരു പാർ‍ട്ടിയുടെ അവസ്ഥയാണിത്. മലയാളത്തിന്റെ പ്രിയ നടനായ ഇന്ദ്രൻസിനെ അപമാനിച്ചുകൊണ്ടും ബോഡി ഷെയ്മിംഗ് നടത്തിയുമാണ് വാസവൻ സഭയിൽ‍ സംസാരിച്ചത്. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർ‍ത്തിയിട്ടുണ്ട്. ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൽ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായെന്നായിരുന്നു മന്ത്രിയുടെ പരാമർശം. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. കോൺ‍ഗ്രസ് എം.എൽ‍.എ സണ്ണി ജോസഫിനുള്ള മറുപടിയിലായിരുന്നു വാസവൻ‍ വിവാദ പരാമർ‍ശം നടത്തിയത്.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി? കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞ സ്ഥിതിയായെന്ന് വാസവൻ കുറ്റപ്പെടുത്തി.

രാജസ്ഥാനിലും ഇപ്പോൾ ഹിമാചലിൽ ഭരണം കിട്ടിയപ്പോഴും രണ്ടു ചേരിയായി തിരിഞ്ഞ് മുഖ്യമന്ത്രിക്ക് മുന്നിൽ മുദ്രാവാക്യം മുഴക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. ഇന്ത്യൻ സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലിപ്പത്തിലെത്തി നിൽക്കുന്ന അവസ്ഥയാണെന്നും വി.എൻ വാസവൻ പറഞ്ഞു.

article-image

dghdgh

You might also like

Most Viewed