ശശി തരൂരിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകം : ഡിസിസി പ്രസിഡന്റ്

ശശി തരൂരിന് മറുപടിയുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പരിപാടി ഡിസിസിയെ അറിയിച്ചു എന്ന ശശി തരൂരിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകം. തരൂരിന്റെ ഓഫിസിൽ നിന്ന് എന്ന പേരിൽ ഒരു ഫോൺ കോൾ വന്നു. എന്നാൽ ഒരു കാര്യവും വിശദീകരിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞു.
ഔദ്യോഗികമായി അറിയിപ്പ് നൽകിയില്ല. അദ്ദേഹവുമായി ഇന്ന് വേദി പങ്കിടില്ലെന്നും നാട്ടകം സുരേഷ് വ്യക്തമാക്കി. എന്നാൽ ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി ഡോ.ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
aaa