കെ കെ മഹേശൻ ആത്മഹത്യ കേസ് : പൊലീസ് നിയമോപദേശം തേടി

കെ കെ മഹേശന്റെ ആത്മഹത്യ കേസ് അന്വേഷണത്തിൽ പൊലീസിന് ആശയക്കുഴപ്പം. ജില്ല ഗവണ്മെന്റ് പ്ലീഡറോട് നിയമോപദേശം തേടി. കേസിൽ ഒരു അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്നുണ്ട് ഈ പശ്ചാത്തലത്തിൽ പുതിയ കേസിന്റെ അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിലാണ് നിയമോപദേശം തേടിയത്.
നിയമോപദേശം ലഭിച്ച ശേഷമെ പ്രതികളായ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരെ ചോദ്യം ചെയ്യു എന്ന് പൊലീസ് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും പ്രതികളെ കസ്റ്റഡിയിൽ എടുക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു.
കെ.കെ മഹേശന്റെ ആത്മഹത്യ കുറിപ്പിലെ ആരോപണങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പരാതിക്കാരിയായ മഹേശന്റെ ഭാര്യ ഉഷാദേവിയുടെ മൊഴി രേഖപ്പെടുത്തി. സ്വർണ്ണകടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, അധ്യാപക നിയമനങ്ങളിലെ കോഴ തുടങ്ങിയവയാണ് പ്രതികൾക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ.
നേരത്തെ കേസ് അന്വേഷിച്ച ഐ ജി ഹർഷിത അട്ടലൂരി ആത്മഹത്യ കുറിപ്പുകൾ പരിഗണിച്ചില്ലെന്നായിരുന്നു കുടുബത്തിന്റെ ആക്ഷേപം. എന്നാൽ 154 പ്രകാരം എടുത്തിരിക്കുന്ന പുതിയ കേസിൽ മഹേശന്റെ ആത്മഹത്യ കുറുപ്പിൽ പേര് പരാമർശിച്ചിട്ടുള്ള എല്ലാവരെയും ചോദ്യം ചെയ്യും. ആദ്യം സാമ്പത്തിക ഇടപാടുകൾ കേന്ദ്രികരിച്ചാണ് അന്വേഷണം.
aaa