കീഴ്വഴക്കങ്ങൾ പാലിച്ച ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളു ; പരിപാടി അറിയിച്ചില്ലെന്ന വാദം തള്ളി തരൂർ

കോട്ടയത്തെ പരിപാടി ഡിസിസിയെ അറിയിച്ചില്ലെന്ന വാദം തള്ളി ഡോ.ശശി തരൂർ എംപി. ഡിസിസി പ്രസിഡന്റിനെ തന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നതായി ഡോ.ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച ശേഷം മാത്രമേ പരിപാടികളിൽ പങ്കെടുക്കാറുള്ളുവെന്ന് ശശി തരൂർ പറഞ്ഞു. കോട്ടയത്തെ പരിപാടികളിൽ പങ്കെടുക്കുമെന്ന് ഡോ.ശശി തരൂർ വ്യക്തമാക്കി. ‘എന്റെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാൻ ഒരു തുറന്ന പുസ്തകമാണ്. പരിപാടിയിൽ വരാത്തവർ വരേണ്ട. എനിക്ക് ആരേം ഭയമില്ല. എന്നേയും ഭയപെടേണ്ട’- ശശി തരൂർ പറഞ്ഞു.
അതേസമയം, കോട്ടയത്ത് യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന ശശി തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷും പങ്കെടുക്കില്ല. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും പരാതി പരിഗണിച്ചു പരിപാടിയിൽ പങ്കെടുക്കില്ലെന്നുമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ പര്യടനത്തിൽ എഐസിസിക്കും അച്ചടക്ക സമിതി അധ്യക്ഷനും പരാതി നൽകുമെന്ന് നാട്ടകം സുരേഷും വ്യക്തമാക്കി.
aaaa