ലത്തീന്‍ സഭയുടെ പരിപാടിയില്‍ പങ്കെടുക്കാനാതെ ആന്റണി രാജു; ദുര്‍വ്യാഖ്യാനം നടത്തരുതെന്ന് പ്രതികരണം


ലത്തീന്‍ സഭയ്ക്ക് കീഴിലുള്ള ആശുപത്രിയുടെ പരിപാടിയില്‍ നിന്നും പിന്മാറി മന്ത്രി ആന്റണി രാജു. കൊച്ചി ലൂര്‍ദ് ആശുപത്രിയുടെ ചടങ്ങിലേക്ക് മന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ തിരക്ക് കാരണം പങ്കെടുക്കാനാവില്ലെന്ന് ഇന്നലെ വൈകുന്നേരം മന്ത്രി അറിയിക്കുകയായിരുന്നു. വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും ലത്തീന്‍ സഭയും രണ്ട് തട്ടില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പിന്മാറ്റം. കൊച്ചിയിലെ മറ്റ് പരിപാടികളില്‍ മന്ത്രി മാറ്റം വരുത്തിയിട്ടില്ല.

ഇന്ന് രാവിലെ 10.30 നാണ് പരിപാടി നിശ്ചയിച്ചത്. എപിലെക്‌സി പ്രത്യേക ചികിത്സാ കേന്ദ്രത്തിന്റേയും പാര്‍ക്കിന്‍സണ്‍സ് ശസ്ത്രക്രിയയുടെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിയിലേക്കുമാണ് മന്ത്രിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്. അതേസമയം പരിപാടിയില്‍ പങ്കെടുക്കാത്തതിനെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് ആന്റണി രാജു വിശദീകരണം നല്‍കി. മന്ത്രിക്ക് പകരം ബിഗ്‌ബോസ് താരത്തെ മുഖ്യാതിഥിയായി ക്ഷണിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചുപരിപാടിയില്‍ പങ്കെടുക്കാത്തകിനെ വിഴിഞ്ഞം സമരവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്ന് ആന്റണി രാജു കൊച്ചിയില്‍ പ്രതികരിച്ചു. എല്‍ഡിഎഫിലെ ഒരു മന്ത്രിയും പ്രതിഷേധക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ചിട്ടില്ല. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലായെന്നത് കോണ്‍ഗ്രസിന്റെ ആരോപണം മാത്രമാണ്. രാഷ്ട്രീയമുതലെടുപ്പിലാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.

article-image

AA

You might also like

Most Viewed