കേരളത്തിൽ നിന്ന് കമ്മ്യൂണിസത്തെ നിർമാർജനം ചെയ്യും; പിണറായി വിജയനെ വെല്ലുവിളിച്ച് തേജസ്വി സൂര്യ
കേരളത്തിൽ നിന്ന് കമ്മ്യൂണിസത്തെ നിർമാർജനം ചെയ്യുമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ എംപി. കണ്ണൂരിൽ കെടി ജയകൃഷ്ണൻ അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു യുവമോർച്ചാ നേതാവിന്റെ വെല്ലുവിളി. കേരളത്തിൽ നിക്ഷേപം വരുന്നില്ലെന്ന് തേജസ്വി സൂര്യ ആരോപിച്ചു. ആകെയുള്ള തൊഴിൽ സർക്കാർ ജോലി മാത്രമാണ്. അതാകട്ടെ സിപിഐഎമ്മുകാർക്ക് മാത്രമേ ലഭിക്കുന്നുള്ളു. കമ്മ്യൂണിസം വികസനത്തിന് എതിരാണ്. കേരളത്തിൽ നിന്ന് കമ്മ്യൂണിസത്തെ നിർമാർജനം ചെയ്യുമെന്നത് പിണറായി വിജയനെ വെല്ലുവിളിച്ചാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ − ഗവർണർ പോരിനിടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തേയും യുവമോർച്ചാ അദ്ധ്യക്ഷൻ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയിലെ പ്രമുഖ 100 സർവ്വകലാശാലകളിൽ ഒന്നുപോലും കേരളത്തിൽ നിന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ പരാജയമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയല്ല പാർട്ടിപ്രവർത്തകർക്കും ബന്ധുക്കൾക്കും ജോലി നൽകലാണ് പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഗവർണർക്ക് മുന്നിൽ മുഖ്യമന്ത്രി തോൽക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മോദി അയച്ച ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. ബംഗാളിലും തെലങ്കാനയിലും ഗവർണർമാർക്ക് മുന്നിൽ സർക്കാരുകൾക്ക് പരാജയപ്പെടേണ്ടി വരും. അതുപോലെ കേളത്തിലും സംഭവിക്കുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
ryrtuy