അഴിമതിയും സ്വജനപക്ഷപാതവും നടത്താന്‍ ദുരന്തങ്ങള്‍ മറയാക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി


പിപിഇ കിറ്റ് അഴിമതിയിൽ സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണത്തെ സർക്കാർ എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ച കോടതി ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്നും പറഞ്ഞു. കേസിലെ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. 

പരാതി പരിഹരിക്കാൻ ലോകായുക്തക്ക് അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി. ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ളവരാണ് ഹർജിക്കാർ.

article-image

rutut

You might also like

Most Viewed