പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി
ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. ഇന്നോവ ക്രിസ്റ്റ വാഹനം വാങ്ങുന്നതിനായി 32,11,792 രൂപയാണ് അനുവദിച്ചത്. പരമാവധി 35 ലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറഞ്ഞു.
വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോർഡിന്‍റെ മാർക്കറ്റിംഗ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിലെ സ്ഥാപനത്തിൽ നിന്നാണ് കാർ വാങ്ങുന്നത്.
tu8t