മന്ത്രി അബ്ദുറഹ്മാനെതിരെ വർ‍ഗീയ പരാമർ‍ശം; ഫാ. തിയോഡേഷ്യസ് ഡിക്രൂസിന് എതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു


മന്ത്രി അബ്ദുറഹ്മാനെതിരെ വർ‍ഗീയ പരാമർ‍ശം നടത്തിയ വിഴിഞ്ഞം സമര സമിതി കൺ‍വീനർ‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വർ‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഫാ. തിയോഡേഷ്യസ് ശ്രമിച്ചെന്നും മന്ത്രി വി. അബ്ദുറഹിമാന് എതിരായ പരാമർ‍ശം ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടെന്നും എഫ്‌ഐആറിൽ‍ പറയുന്നു.

പരാമർ‍ശം വിവാദമായോടെ ലത്തീൻ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ സെമിനാറിൽ‍ ലത്തീൻ‍ രൂപയുടെ നേതൃത്വത്തിൽ‍ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർ‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ. തിയോഡേഷ്യസ് വർ‍ഗീയ പരാർ‍മശം നടത്തിയത്.

മന്ത്രിയുടെ പേരിൽ‍തന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമർ‍ശം. പരാമർ‍ശത്തിനെതിരെ രൂക്ഷമായ വിമർ‍ശനം പല കോണുകളിൽ‍ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ‍ റഹാമാൻ നൽ‍കിയ പരാതിയിലാണ് കേസ്.

article-image

ിഹബി6ഹ

You might also like

Most Viewed