കോഴിക്കോട് കോർപ്പറേഷന്റെ 98 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ബാങ്ക് മാനേജർ
കോഴിക്കോട് കോർപ്പറേഷന്റെ 98 ലക്ഷം രൂപ ബാങ്ക് മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുൻ മാനേജർ റിജിലാണ് പണം തിരിമറി നടത്തിയത്. പഞ്ചാബ് നാഷണൽ ബാങ്ക് നിലവിലെ മാനേജറുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. 2 കോടി 53 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് കോർപ്പറേഷൻ നൽകുന്ന വിവരം.
ഈ വർഷം ഒക്ടോബർ 12 മുതൽ നവംബർ 25 വരെയുള്ള കാലയളവിൽ 98 ലക്ഷം രൂപ റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോർപ്പറേഷന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
fthftvh