കേരളപോലീസിന് കൂട്ടായി ഇനി ജാക്ക് റസൽ‍ ടെറിയർ‍ വിഭാഗത്തിലെ നായ്ക്കളും


കേരളപോലീസിൽ അന്വേഷണത്തിന് കൂട്ടാളികളായി ഇനി ‘ജാക്ക് റസൽ‍ ടെറിയർ‍’ എന്ന നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാരും.‍ കേരള പോലീസ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തിരിക്കുഞ്ഞന്മാരെ സ്ക്വാഡിലേക്ക് തെരഞ്ഞെടുത്ത വിവരം അറിയിച്ചത്.  ‘പാട്രൺ’ എന്ന ജാക്ക് റസൽ‍ ടെറിയർ‍ ഇനത്തിൽ‍പ്പെട്ട നായ ഈയടുത്തകാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. യുക്രെയ്നിൽ‍ ആക്രമണം തുടങ്ങിയ ശേഷം റഷ്യ നിക്ഷേപിച്ച 200ലധികം സ്ഫോടകവസ്തുക്കൾ‍ ‘പാട്രൺ’ കണ്ടെത്തുകയും യുക്രെയ്ൻ സേനയ്ക്ക് അവയെ നിർ‍വീര്യമാക്കി നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ കഴിയുകയും ചെയ്തു.

ജാക്ക് റസൽ‍ ടെറിയർ‍ നായ്ക്കൾ‍ക്ക് ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാൽ‍ ഇവയെ മികച്ച എക്സ്പ്ലോസീവ് സ്നിഫർ‍ നായ്ക്കളായി ഉപയോഗിക്കുന്നു. നിർ‍ഭയരും ഊർ‍ജസ്വലരുമാണിവർ. ശാരീരികമായി വലിപ്പം കുറവായതിനാൽ‍ ഇടുങ്ങിയ ഇടങ്ങളിൽ‍ പ്രവേശിക്കാനും സ്ഫോടക വസ്തുക്കൾ, നിരോധിത ലഹരിവസ്തുക്കൾ‍ തുടങ്ങിയവ കണ്ടെത്താനും ഇവയ്ക്ക് എളുപ്പം കഴിയുന്നു. 

നാല് ‘ജാക്ക് റസൽ‍ ടെറിയർ‍ ’ നായകൾ‍ കേരള പോലീസിന്‍റെ കെ 9− സ്ക്വാഡിൽ‍ ചേരുകയാണ്. ഈ ഇനം നായകളുടെ ആയുസ് 13 മുതൽ‍ 16 വർ‍ഷം വരെ ആണെങ്കിലും കെ 9− സ്ക്വാഡിൽ‍ ഇവയെ 12 വർ‍ഷം വരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. മൂന്ന് ജർ‍മൻ‍ ഷെപ്പേഡ് നായ്ക്കളെ ഉൾ‍പ്പെടുത്തി 1959−ലാണ് തിരുവനന്തപുരത്ത് ആദ്യമായി കേരള പോലീസ് ഡോഗ് സ്ക്വാഡ് ആരംഭിച്ചത്.

article-image

rtyrty

You might also like

Most Viewed