ക്ഷേമപെൻഷൻ പട്ടിക ഉടച്ചുവാർക്കും; അനർഹർ പട്ടികയിൽ നിന്ന് പുറത്ത്
സംസ്ഥാനം അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധി നേരിടുന്നതിന്‍റെ പശ്ചാത്തലത്തിൽ ക്ഷേമപെൻഷൻ പട്ടിക ഉടച്ചുവാർക്കുമെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അനർഹരായ നിരവധി ആളുകൾ ക്ഷേമപെൻഷൻ കൈപ്പറ്റുന്നുണ്ടെന്നും ഇവരെ ഒഴിവാക്കി അർഹതാ പട്ടിക സമഗ്രമായി പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിമാസം 1,600 രൂപ വീതം ക്ഷേമപെൻഷൻ ലഭിക്കുന്ന 60 ലക്ഷം ആളുകളുണ്ടെന്നും പെൻഷൻ പട്ടിക പരിഷ്കരിച്ചില്ലെങ്കിൽ സർക്കാരിന് വലിയ ബാധ്യത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
rtret