സിൽവർലൈൻ പദ്ധതി ഒറ്റയടിക്ക് പിൻവലിക്കാൻ സർക്കാരിനു ജാള്യതയെന്ന് വി.ഡി സതീശൻ
സിൽവർലൈൻ പദ്ധതി ഒറ്റയടിക്ക് പിൻവലിക്കാൻ സർക്കാരിനു ജാള്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതുകൊണ്ടാണ് ഘട്ടം ഘട്ടമായി പദ്ധതി പിൻവലിക്കാനുള്ള നടപടികൾ തുടരുന്നത്. പദ്ധതി അവസാനിപ്പിക്കുമെങ്കിൽ നല്ല കാര്യമാണെന്നു സതീശന്‍ പറഞ്ഞു. അതല്ല പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ സമരം തുടരും. കെ റെയിലിന്‍റെ ഒരു നടപടിക്രമങ്ങളും സംസ്ഥാനത്ത് പൂർത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു.
വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ സംഘർഷങ്ങളുടെ ഉത്തരവാദിത്വം സർക്കാരിനാണെന്നും സതീശൻ വിമർശിച്ചു. അദാനിക്കുണ്ടായ നഷ്ടം ലത്തീൻ സഭയിൽനിന്ന് ഈടാക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കിൽ കഴിഞ്ഞ 50 വർഷംകൊണ്ട് വിവിധ സമരങ്ങളിൽനിന്ന് ഉണ്ടായ നഷ്ടം സിപിഎമ്മിൽനിന്ന് ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
w67e476