സിൽവർലൈൻ; ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചു വിളിച്ച് റവന്യൂ വകുപ്പ്

ഇടത് സർക്കാരിന്‍റെ സ്വപ്‌ന പദ്ധതിയായ സിൽവർലൈനിന്‍റെ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചു വിളിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സർക്കാർ നിയോഗിച്ചിരുന്നത്. ഇവരെ തിരിച്ചുവിളിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്കും ജില്ലാ കളക്ടർമാർക്കും റവന്യൂ വകുപ്പ് നിർദേശം നൽകി.
സാമൂഹിക ആഘാത പഠനം നിർത്തിവയ്ക്കുകയാണെന്നും റവന്യൂ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. കേന്ദ്രസർക്കാരിന്‍റെ അന്തിമ അനുമതി ലഭിച്ചതിനുശേഷം നടപടികൾ തുടർന്നാൽ മതിയെന്നാണ് നിർദേശം. സിൽവർലൈൻ ഉപേക്ഷിക്കുന്നുവെന്ന വാർത്തകൾ സർക്കാർ നേരത്തെ നിഷേധിച്ചിരുന്നു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളിൽനിന്നും സർക്കാർ പിൻവാങ്ങുകയാണെന്നാണ് റവന്യൂ വകുപ്പിന്‍റെ ഉത്തരവ് വ്യക്തമാക്കുന്നത്.
gdtdrd