മഞ്ചേശ്വരത്ത് റോഡിൽ നിന്ന മദ്രസ വിദ്യാർഥിനിയെ എടുത്തുയർത്തി നിലത്തിട്ടു

മഞ്ചേശ്വരത്ത് റോഡിൽ നിന്ന മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി മറ്റൊരു കുട്ടിക്കൊപ്പം റോഡിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ ആണ് കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് പ്രകോപനമില്ലാതെ എടുത്തുയർത്തി നിലത്തിട്ടത്.
വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കൾ ചൈൽഡ് ലൈനിലും പരാതി നൽകി. വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയുടെ അയൽവാസിയാണ് അബൂബക്കർ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ഇടപെട്ട ബാലാവകാശ കമ്മിഷൻ, കർശന നടപടിയെടുക്കാൻ മഞ്ചേശ്വരം പൊലീസിന് നിർദേശം നൽകി.
47ീ4578